Wednesday, February 11, 2009

വയനാടന്‍ കാഴ്ചകള്‍ - 1

എല്ലാവര്‍ഷവും അവധിക്കു സുഹൃത്തുക്കളോടൊപ്പം ഒരു വയനാട് യാത്ര പതിവുള്ളതാണ്. ഈ വര്‍ഷത്തെ ചില വയനാടന്‍ കാഴ്ചകള്‍......

Photobucket


ഇത് ജയശങ്കര്‍ ഞങ്ങളുടെ സാരഥി, നേതാവും. ഇവിടെ തുടങ്ങുന്നു ഞങ്ങളുടെ യാത്ര......

Photobucket


ചുരം കയറ്റത്തിനിടെ പടം പിടുത്തക്കാരുടെ ഒരു പടം


Photobucket

നവീകരിച്ച ഹെയര്‍ പിന്‍ വളവുകള്‍ - വ്യൂ പോയിന്റില്‍ നിന്നൊരു ദൃശ്യം

Photobucket

ഇതു നമ്മുടെ ആനവണ്ടി - ഒരു വിഹഗവീക്ഷണം

Photobucket

ഇതു ലിജീഷ്, ഞങ്ങളോടൊപ്പം കൂടാന്‍ ദുബായിയില്‍ നിന്നും പത്തു ദിവസത്തെ അവധിക്കു എത്തിയതാണ് . ഇനിയും നാലുപേരെ കൂടി പരിചയപ്പെടുത്താനുണ്ട്, വരട്ടെ...


വീട്ടില്‍ നിന്നും രാവിലെ എട്ടുമണിക്ക് പുറപ്പെടാന്‍ തീരുമാനിച്ചതായിരുന്നു. പതിവുപോലെ ഇറങ്ങിയത്‌ ഉച്ചക്കും. വൈകിയത് കാരണം നേരെ നൂല്‍പുഴയിലെ റിസോര്‍ട്ട് തന്നെ ലക്ഷ്യമിട്ടു.


Photobucket


Photobucket


Photobucket


Photobucket


Photobucket


Photobucket


Photobucket

ഇതായിരുന്നു ഞങ്ങളുടെ ഈവര്‍ഷത്തെ ഒത്തുചേരല്‍ വേദി, ശരിക്കും പ്രകൃതിയുടെ മടിത്തട്ടില്‍. ഇതോട് ചേര്‍ന്ന് ഒരു നല്ല അരുവികൂടെയുണ്ട്.

Photobucket

ഇതാണോ നൂല്‍പുഴ എന്നറിയില്ല. ഇടയ്ക്കിടെ മഴ പെയ്യുന്നത് കാരണമാകാം, വെള്ളത്തിന്‌ നല്ല കലക്കുണ്ട്.

Photobucket


സുപ്രഭാതം പറഞ്ഞുകൊണ്ട് ഞങ്ങളെ ഉണര്‍ത്തിയത് ഈ കൂട്ടുകാരനായിരുന്നു, റിതേഷ്. കൊച്ചിയില്‍ നിന്നും ഞങ്ങളോടൊപ്പം കൂടാന്‍ വൈകീട്ട് വണ്ടി കയറിയതാണ്. ഇങ്ങെത്തിയപ്പോള്‍ പുലര്‍ച്ചയായി.....


Photobucket


പരിചയപ്പെടുത്താന്‍ ബാക്കിയുള്ള മൂന്നുപേരില്‍ രണ്ടുപേര്‍ ഇവരാണ്; വിനോദും നാസറും(മുകളില്‍). പിന്നെ ....


Photobucket


....ഈ ഞാനും


Photobucket
പ്രാതലിനു എന്താണാവോ...? പൊറോട്ട കിട്ടുമോ...?


PhotobucketPhotobucket

Photobucket


റെസ്റ്റോറന്റില്‍ നിന്നുമുള്ള ചില ജാലക കാഴ്ചകള്‍ ....


Photobucket


ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ....അടുത്ത പരിപാടി എന്ത്...?


Photobucket


ഇനിയൊരു ഫോട്ടോസെഷന്‍്.....


Photobucket


ഇത്..... ചങ്ങാതിക്കൂട്ടം. കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന സൌഹൃദം.


കാഴ്ചകള്‍ തുടരും....


14 comments:

paarppidam February 21, 2009 at 12:13 PM  

മനോഹരമായിരിക്കുന്നു ചിത്രങ്ങൾ....വയനാട്ടിൽ ജീവിച്ച്‌ ഇനിയും കൊതിതീർന്നിട്ടില്ല......ദുബായിലെ ചൂടിൽ നിന്നും പത്തുദിവസത്തെക്ക്‌ മുങ്ങിയ ചുള്ളൻ അവിടേ കൂടുമോ?

ശ്രീ February 24, 2009 at 8:50 AM  

നല്ല ചിത്രങ്ങള്‍... ചങ്ങാതിക്കൂട്ടം ഇനിയും ഒരുമിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...

കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും പ്രതീക്ഷിയ്ക്കുന്നു...

EKALAVYAN | ഏകലവ്യന്‍ March 6, 2009 at 7:52 PM  

പാര്‍പ്പിടം, ശ്രീ; അഭിപ്രായങ്ങള്‍ക്ക് നന്ദി.
പാര്‍പ്പിടം, ചുള്ളന്‍ ദുബായിക്ക് തിരിച്ചു പോയി. ഇപ്പോള്‍ അവിടെനിന്നും ഇങ്ങോട്ടേക്കു തിരിച്ചു പറഞ്ഞുവിടുമോ എന്ന പേടിയിലാണ്.

ഞാനും എന്‍റെ ലോകവും March 31, 2009 at 12:06 AM  

ചങ്ങാതിക്കൂട്ടുക്കാരെ എല്ലാം നന്നായിരിക്കുന്നു ,അഭിപ്രായം എഴുതാനുള്ള കമെന്റ് ബോക്സ് ഫുള്‍ പേജ് ആക്കൂ ,ഈ പോപ്പ് അപ് പേജ് മാറ്റൂ
പിന്നെ ഒരു സംശയം ഇത്രയും ഫോട്ടോസ് ഒരുമിച്ചു ഒരു പോസ്റ്റില്‍ കയറ്റുന്നത് എങ്ങിനെയെന്ന് പറഞ്ഞാല്‍ ഉപകാരമായിരിക്കും എനിക്കും ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ തന്നെ നാലു ഫോട്ടോയില്‍ കൂടുതല്‍ കയറ്റണമെങ്കില്‍ നേരം വെളുക്കും എനിക്കും ഒരു ഫോട്ടോ ബ്ലോഗ്ഗ് ഉണ്ട് ഇവിടെ കാഴ്ചകള്‍

ആശംസകള്‍ നിങ്ങളുടെ കൂട്ടായ്മക്കും കാഴ്ചകള്‍ക്കും
ഇനിയും വരാം
സ്നേഹത്തോടെ സജി തോമസ്

EKALAVYAN | ഏകലവ്യന്‍ April 2, 2009 at 10:39 PM  

സജി തോമസ്,
ചങ്ങാതി കൂട്ടത്തില്‍ കൂടിയതിനും, ആശംസകള്‍ അറിയിച്ചതിനും നന്ദി. ഇതിലെ ചിത്രങ്ങള്‍ എല്ലാം ഞാന്‍ വെബ് ആല്‍ബത്തില്‍ (ഫോട്ടോ ബക്കറ്റ്/ഫ്ലിക്കര്‍) അപലോഡ് ചെയ്തു ലിങ്ക് ഇട്ടതാണ്. അല്ലെങ്കില്‍ HTML കോഡ് പേസ്റ്റ് ചെയ്താലും മതി. എന്റെ ഫോട്ടോ ബ്ലോഗ് ചിത്രണത്തിലേക്കും സ്വാഗതം.

ശാരദ നിലാവ് April 13, 2009 at 12:35 PM  

മനോഹരം .. ഈ ചങ്ങാതിക്കൂട്ടം , എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു കാലം ..ഇങ്ങിനി എത്താത്ത കാലം .. എന്തായാലും ഈ അവധിക്കാലം ഒന്ന് ശ്രമിക്കുന്നുണ്ട് ..

EKALAVYAN | ഏകലവ്യന്‍ April 23, 2009 at 1:44 PM  

ഈ അവധിക്കാലത്ത്‌ ശാരദ നിലാവിനും കൂട്ടുകാരോടൊപ്പം കുറെ നല്ല നിമിഷങ്ങള്‍ ചിലവിടാന്‍ പറ്റട്ടെ. തീര്‍ച്ചയായും ആ വിശേഷങ്ങള്‍ ഞങ്ങളുമായും പങ്കുവക്കണേ.

ബാജി ഓടംവേലി May 13, 2009 at 8:17 PM  
This comment has been removed by the author.
ബാജി ഓടംവേലി May 13, 2009 at 8:19 PM  

നന്നായിരിക്കുന്നു...

നിരക്ഷരന്‍ May 14, 2009 at 1:42 PM  

നൂ‍ല്‍പ്പുഴ റിസോര്‍ട്ട് വളരെ മനോഹരം. പടങ്ങളും മിഴിവാര്‍ന്നത്. 5 പേരുള്ള ഒരു ചങ്ങാതിക്കൂട്ടം എനിക്കുമുണ്ട്. ഫൈവ്-ടെന്‍ ആര്‍മി എന്നപേരില്‍. എല്ലാവരും 5 അടി 10 ഇഞ്ചിന് മുകളില്‍ പൊക്കമുള്ളവര്‍. ലോകത്തിന്റെ പലപല കോണുകളിലാണ് ജീവിക്കുന്നതെങ്കിലും, വര്‍ഷത്തിലൊരിക്കല്‍ ഇപ്പോഴും കണ്ടുമുട്ടാറുണ്ട് എല്ലാവരും.

നൂല്‍പ്പുഴ റിസോര്‍ട്ട് എവിടാണെന്ന് വ്യക്തമായില്ലല്ലോ മാഷേ. കല്‍പ്പറ്റയിലോ, മാനന്തവാടിയിലോ,ബത്തേരീലോ, അതോ മറ്റുവല്ലയിടത്തുമോ ? ഞാനും ഒരു സ്ഥിരം വയനാട് സന്ദര്‍ശകനാ... :)

EKALAVYAN | ഏകലവ്യന്‍ May 14, 2009 at 4:47 PM  

ബാജി, നിരക്ഷരന്‍; ചങ്ങാതികൂട്ടത്തെ കാണാന്‍ വന്നതില്‍ വളരെ സന്തോഷം.

നിരക്ഷരന്‍ ചങ്ങാതി,
താങ്കളുടെ ഫൈവ്-ടെന്‍ ആര്‍മിയുടെ ഒരു കിടിലന്‍ യാത്രാവിവരണം അടുത്തുതന്നെ പ്രതീക്ഷിക്കുന്നു. താങ്കളും ഒരു വയനാടന്‍ പ്രേമി ആയ സ്ഥിതിക്ക് നൂല്പുഴയിലേക്കുള്ള വഴി പറഞ്ഞു തരാം. ഇതിലെ പോയി നോക്കൂ... വഴി തെറ്റുകയാണെങ്കില്‍ എന്നെ വിളിച്ചോളൂ ...:)

ലതി June 20, 2009 at 5:36 PM  

ഏകലവ്യാ....
മേയ് മാസത്തിലും ജൂണിലും മൈസൂർ പോയതും വന്നതും വയനാട്ടിലൂടെയാ. ഞങ്ങളും വല്ലപ്പോഴും വയനാട്ടിൽ താമസിക്കാറുണ്ട്. നിങ്ങളുടെ ചങ്ങാതിക്കൂട്ടം !!! ഹായ്!!! എന്തു രസാണല്ലേ.. ചങ്ങാതിക്കൂട്ടം നീണാൾ വാഴട്ടെ.

EKALAVYAN | ഏകലവ്യന്‍ July 14, 2009 at 2:12 PM  

ലതി ചേച്ചി,
സന്ദര്‍ശനത്തിനും ആശംസകള്‍ക്കും നന്ദി.

ലിനു July 18, 2010 at 4:59 PM  

ചിത്രങ്ങള്‍കൊണ്ട് നമുക്ക് പറയാനുള്ള കാര്യങ്ങള്‍ ആളുകളില്‍ എത്തിക്കുന്ന രീതി... നല്ലൊരു കാര്യമാണ്, 'one klik is morethan 1000 words' എന്നല്ലേ?....
തുടര്‍ന്നും ഇത് പോലുള്ള തു പോസ്റ്റു ചെയ്യണം..

About This Blog

ഒരു കൊച്ചു സചിത്ര യാത്രാവിവരണം

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP